Thursday, September 1, 2011

ദൂരമാപിനി

"എനിക്കും നിനക്കും ഇടയിലുള്ള ദൂരം ആകാശത്തിനും ഭൂമിക്കും ഇടയ്ലുള്ള അത്ര വരുമോ............... "
കടല്‍ തീരത്തെ മണലില്‍ കിടന്നുള്ള അവന്റെ ചോദ്യം അവളെ ആകാശത്തെ നോക്കാന്‍ പ്രേരിപ്പിച്ചു . പിന്നെ കടലിനെയും. അവളുടെ മറുപടി അവന്റെമൂക്കിന്‍ മേലുള്ള ഒരു പിടിത്തത്തില്‍ ഒതുക്കി.
"കുറെ നാളായല്ലോ ഈ ഒരേ ചോദ്യം ..... എന്തെ ദൂരം കൂട്ടണോ......." മനസിലെ ചോദ്യത്തെ അവള്‍ പിന്നെയും നെടുവീര്‍പ്പില്‍ ഒതുക്കി..
"നോക്ക് രേഖ ........ നീ ഇപ്പോഴും ആകാശത്തെയും ഭൂമിയും മാത്രമേ കാണുന്നുള്ളൂ ......... അതിനിടയിലുള്ള ഒന്നിനെയും നീ അറിയാന്‍ ശ്രമിക്കുന്നില്ല............... "
വീണ്ടും ഒരു ചര്‍ച്ച നാംബിടുന്നത് വഴക്കിലെക്കായിരുമെന്നു അവള്‍ക്കു നന്നായറിയാം. കാരണം പകലിന്റെ ആയുസ് തീരുകയാണ്. സന്ധ്യ വന്നു പുല്കാനും പകല്‍ പിരിയാനും വെമ്പല്‍ കൊള്ളുന്നു.
അവനു പോയെ തീരു. .കാത്തിരിക്കുന്നവര്‍ വേറെയും.. കള്ളങ്ങള്‍ക്ക്‌ പഞ്ഞമില്ലെങ്കിലും .... പരിധികള്‍ ഉണ്ടല്ലോ.
അവന്‍ എന്നും ഇങ്ങനെ ആണ്....... പോകാന്‍ വേണ്ടി ചര്‍ച്ചകള്‍ക് തീപിടിപ്പിക്കും............
അവസാനം പിണക്കം അവളെ കടല്‍ വെള്ളത്തില്‍ നനച്ചു നിര്‍ത്തി തണുപ്പിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പോയിരിക്കും.
വിരഹവും വേദനയും അന്നത്തെ ലാസ്യവും കണ്ണുനീരും ഒക്കെ കുഴച്ചു ആ രാത്രി പോയി തീരുമ്പോള്‍ രാവിലെ അവന്‍ വിളിക്കും" കണ്ണേ ........................ ഞാന്‍ എന്ന് വരണം "
എന്നിട്ടും അവള്‍ അവനെ കാത്തിരുന്നു.............. അവന്‍ പോകാന്‍ വേണ്ടി തന്നെ വരുകയും ചെയ്തു.
പക്ഷെ ഇന്നവള്‍ തീര്‍ച്ചപെടുത്തി ഇരുന്നു . ഇന്ന് പിണങ്ങി നനയാന്‍ ഇറങ്ങില്ല................
അത് അവനു മനസിലാകുകയും ചെയ്തു. .........
"കുഞ്ഞുണ്ണി ഇന്നലെ മുഴുവന്‍ ചുമച്ചു.. ഒട്ടും ഉറങ്ങിയില്ല............... " അവന്റെ പറച്ചിലില്‍ എല്ലാം തെളിഞ്ഞു.... ചിന്തകള്‍ അവളെ വിട്ടു .........ദൂരം താണ്ടുന്നത്........... പിന്നെ അവള്‍ ഇരുന്നില്ല
പയ്യെ അവനെ മടിയില്‍ നിന്ന് മാറ്റി അവള്‍ കടലിലേക്ക്‌ ഇറങ്ങി. ...............
ഇരുട്ടില്‍ അവന്റെ രൂപം അകന്നു പോകുന്നുണ്ടായിരുന്നു. .............

No comments:

Post a Comment