Sunday, June 17, 2012


മറവിയിലേക്കൊരു പാത 

മിഥുനം വന്നത്രേ............
അറിഞ്ഞില്ല ഞാനീക്കുറി
മഴ വന്നതും മാനം കറുത്തതും
പോക്കാച്ചി തവള 
കുറുകി കരഞ്ഞതും അറിഞ്ഞില്ല ഞാന്‍
പാടത്തെ വെള്ളത്തില്‍ പതയുന്ന 
വെളുപ്പില്‍ ഒരായിരം
വാലുമാക്രികള്‍ 
തലേന്ന് പോക്കാച്ചി പതം പറഞ്ഞത്
മുട്ടയിടാനത്രേ
എല്ലാം വിട്ടു 
നഗരത്തില്‍ നഗരത്തിലേക്ക്
എന്റെ പലായനം
തീരാത്ത യാത്രകള്‍
ശീതികരിക്കപെട്ട  ഈ ചുവരുകളില്‍ നിന്ന്
പിന്നോട്ടോടി
പോക്കാച്ചി തവളയുടെ മുട്ട കോരിയ
ആ കൌമാരതിലെക്കുള്ള
വഴി ...എവിടെ തേടണം
ഓര്‍മ്മകളുടെ ചാലെങ്കിലും'
മൂടാതിരുന്നെങ്കില്‍ 






No comments:

Post a Comment