Tuesday, November 27, 2012


അട്ടഹാസം 
ലോകം ആര്‍ത്തു അട്ടഹസിക്കയായിരുന്നു 
എന്റെ യാത്ര കണ്ടു 
അപ്പോഴും 
ഞാന്‍ നിന്റെ ചുമലില്‍ ചാഞ്ഞു കിടന്നു 
നീണ്ടു നിവര്‍ന്ന വഴിയില്‍ 
ഞാനും  നീയും മാത്രം

കാത്തിരിപ്പിന്റെ  വലിയൊരു പാത
വെട്ടിവച്ചു നീ മായുമ്പോള്‍ 
അട്ടഹസിക്കുന്ന ലോകത്തിനെ മറക്കാന്‍ 
എനിക്കുള്ള ആശ്രയം 
ഈ ഭാരമില്ലായ്മ മാത്രം 

Friday, November 23, 2012

ഉപായം 

ശരീരത്തിന്റെ കൂടില്‍ നിന്നും 
 മനസെന്ന പക്ഷി 
അലറി കരയുന്നു 
വല്ലാതെ  വേദനിക്കുന്നു പോലും 
ഉത്തരമോ  പൊട്ട കിണറോ
ഇല്ലാത്ത ലോകത്തില്‍ 
ഉപായങ്ങള്‍ തേടി നടന്നു ശരീരം 

Tuesday, November 20, 2012


യുദ്ധമേ നിന്നോട് ....

അക്ഷരങ്ങള്‍ പോലും വിറപൂണ്ടു നില്‍ക്കുന്നു 
ചോരകുരുതികളെന്‍ ചേതന തളര്‍ത്തുന്നു 
ദൂരെയേതോ മുനമ്പില്‍  തെറിച്ച ചോര 
ഇവിടെ എന്‍ മുഖമാകെ പടര്‍ന്നോലിക്കുന്നു

നക്ഷത്ര കുരുന്നുകളിലാകവേ 
കുഞ്ഞുണ്ണിയെ കണ്ടൊരെന്‍ നെഞ്ചിലേക്ക് 
തലപിളര്‍ന്ന് , കരള്‍ പിളര്‍ന്നു കുഞ്ഞുടലുകള്‍ 
തുറിച്ചു നില്‍ക്കുന്ന കൃഷ്ണമണികള്‍ 
വയ്യിനി ചാവേറ് കാണുവാന്‍  
ഈ  രാവിനു അറുതി  ആകുമ്പോള്‍ 
പടയൊരുക്കം നിലയ്ക്കുമായിരിക്കാം
പക്ഷെ  യുദ്ധമേ
നീ ചൂഴ്ന്നെടുത്ത എന്‍ അരുമകിടാങ്ങളെ
നീ തകര്‍ത്തെറിഞ്ഞ എന്‍ ഭാവി കുരുന്നുകളെ 
നീ തകര്‍ത്തെറിഞ്ഞ എന്‍ പ്രകൃതി  തുരുത്തിനെ
എല്ലാം   ഏതു രാവിന്
ഏതു പകലിനു തിരിചു നല്‍കാനാകും 

Saturday, November 17, 2012


തന്ത്രം 
തന്ത്രങ്ങളുടെ  നാരുകൊണ്ട്
നീ നെയ്തു തീര്‍ക്കുന്ന വലയില്‍ 
വേണമെങ്കില്‍ ഞാന്‍ കുരുങ്ങി കിടക്കാം 
പക്ഷെ  ആ വലയിലമര്‍ത്തി
നിനക്കെന്റെ മനസു അടര്‍ത്താന്‍ കഴിയണം 
നിന്നില്‍ നിന്ന്  
ഇല്ലെങ്കില്‍ 
ഞാന്‍ ഇനിയും നിന്നെ 
 നിഴലുപോലെ നിലാവുപോലെ 
മഴ പോലെ ഋതു പോലെ 
ഒക്കെ പ്രണയിച്ചു കൊണ്ടിരിക്കും 

Friday, November 16, 2012


പ്രദര്‍ശനം 
ആല്‍മരം പോലെ പടര്‍ന്നു തണലിട്ട 
എന്‍റെ പ്രണയത്തെ നീ ബോണ്‍സായി ആക്കി  
സ്വാതന്ത്രത്തിന്റെ കടലില്‍ പുളഞ്ഞ  
എന്റെ സ്വപ്നമാം മത്സ്യത്തെ  നീ 
ചില്ലിട്ട  അലങ്കാര കുപ്പിയിലുമാക്കി 
എങ്കിലും എന്റെ തിരയെയും
കാറ്റിനെയും നീ എവിടെ  പ്രദര്‍ശിപ്പിക്കും 

Friday, November 9, 2012


വാശി 

തിന്മ യുദ്ധം ചെയ്തതത് 
നന്മ യ്ക്കെതിരെ യാണ് 
മനുഷ്യന്‍ യുദ്ധം ചെയ്തത് 
പ്രകൃതിക്കെതിരെയും
എന്തിനെന്നു ഇപ്പോഴും അറിയില്ല 
പടവെട്ടിയും കുതികാല്‍ വെട്ടിയും 
നേടിയത് ആറടി മണ്ണില്‍ 
ചീഞ്ഞഴകുമ്പോള്‍..
ഓര്‍മ്മയില്‍ പോലും നന്മയുടെ കണിക 
മാറി നില്ക്കാന്‍ 
നീ വാശി പിടിചിരുന്നപോലെ