യുദ്ധമേ നിന്നോട് ....
ചോരകുരുതികളെന്‍ ചേതന തളര്‍ത്തുന്നു 
ദൂരെയേതോ മുനമ്പില്‍  തെറിച്ച ചോര 
ഇവിടെ എന്‍ മുഖമാകെ പടര്‍ന്നോലിക്കുന്നു
നക്ഷത്ര കുരുന്നുകളിലാകവേ 
കുഞ്ഞുണ്ണിയെ കണ്ടൊരെന്‍ നെഞ്ചിലേക്ക് 
തലപിളര്‍ന്ന് , കരള്‍ പിളര്‍ന്നു കുഞ്ഞുടലുകള്‍ 
തുറിച്ചു നില്‍ക്കുന്ന കൃഷ്ണമണികള്‍ 
വയ്യിനി ചാവേറ് കാണുവാന്‍  
ഈ  രാവിനു അറുതി  ആകുമ്പോള്‍ 
പടയൊരുക്കം നിലയ്ക്കുമായിരിക്കാം
പക്ഷെ  യുദ്ധമേ
നീ ചൂഴ്ന്നെടുത്ത എന്‍ അരുമകിടാങ്ങളെ
നീ തകര്‍ത്തെറിഞ്ഞ എന്‍ ഭാവി കുരുന്നുകളെ 
നീ തകര്‍ത്തെറിഞ്ഞ എന്‍ പ്രകൃതി  തുരുത്തിനെ
എല്ലാം   ഏതു രാവിന്
ഏതു പകലിനു തിരിചു നല്‍കാനാകും 
 

No comments:
Post a Comment