Thursday, December 27, 2012


അതിര്

വേലി പരുത്തിയും ചെമ്പരത്തിയും
ഇഴചേര്‍ന്നു നിന്ന നമ്മുടെ അതിരിനെ
മുള്ളുകംബികൊണ്ട് നീ
സുരക്ഷിതമാക്കുംപോള്‍
വലിയ സര്‍വേക്കല്ലുകള്‍
പാകി നിര്‍ത്തുമ്പോള്‍
മുള്ളു കൊണ്ടത്‌ എന്റെ മനസിനാണ്
കൂലിവാങ്ങി തൊടികടന്നു
പോകുന്നവന്റെ കത്തി നോക്ക്
അതിലിപ്പോഴും അരിഞ്ഞു തള്ളിയ
പച്ചപ്പിന്റെ മണം
നീ മനസിലാക്കാതെ പോയ
എന്റെ മനസിന്റെ മണം
അടയാളങ്ങളില്ലാത്തവളുടെ അവസാന ഗന്ധം.

No comments:

Post a Comment