Friday, December 2, 2011

മോക്ഷം തേടിയവള്‍

പൂക്കള്‍ തേടി
അലഞ്ഞാണ് ഞാന്‍ മരിച്ചത്.
എന്നാല്‍ കിട്ടിയതോ
കുറെ ശവം നാറി പൂക്കള്‍
മണമില്ല............
നിറം
എനിക്ക് പറയാനുമറിയില്ല
തേടാത്ത പൂക്കള്‍
എന്നെ തേടി.

കുരുക്കു മുറുക്കുന്ന അവസാന നിമിഷം പോലും
തേടിയതൊന്നും കണ്ടെത്തിയില്ല
കറുത്ത് തണുത്ത് കീറിമുറിച്ചു നിവര്‍ത്തി കിടത്തുമ്പോള്‍
തേടിയതും തേടാത്തതും ചുറ്റും
എള്ള്, പൂവ് ,തേങ്ങ , വിളക്ക് പുത്തനുടുപ്പു ..................
അലങ്കാരത്തിനു പോലും പഞ്ഞമില്ല
എന്റെ കണ്ണീരു കാണാതെ പോയവര്‍ ...........
കണ്ണീരില്‍ ഗംഗ സൃഷ്ടിക്കുന്നു
കണ്ണീരില്‍ കുളിച്ചാലെ മോക്ഷം കിട്ടു
എനിക്കുള്ള മോക്ഷം തേടി
അലഞ്ഞു ഒടുവില്‍ അലിഞ്ഞു ചേര്‍ന്നവള്‍ക്ക്
ഇനിയെന്ത് മോക്ഷം.............

No comments:

Post a Comment