Monday, January 30, 2012

ഉപാധികള്‍

ഉപാധികള്‍ വച്ചു പ്രണയിക്കാന്‍ നീ
നിശ്ചയിക്കുന്നു .............
ഞാനോ....................
ഉപാധികളുടെ പാച്ചിലില്‍
വല്ലാതുഴലുന്നു.................
കടല്‍ തിളച്ചത് മഴയ്ക്കുവേണ്ടി
കര വെന്തതും മഴയ്ക്ക്‌ വേണ്ടി
കാറ്റ് ചുറ്റി പടര്‍ന്നതും മഴയ്ക്ക്‌ വേണ്ടി..........
മാനം കനം പിടിച്ചതും മഴയ്ക്കുവേണ്ടി...........
ഇതൊന്നുമറിയാതെ .............
കടലും കരയും കാറ്റും മാനവും ...........
തേടിയലഞ്ഞ എനിക്കു ഉപാധികള്‍
ഉപാധികളോരുക്കിയ പ്രണയ പേടകത്തില്‍
എനിക്കിനി യാത്ര.........
പ്രണയ യാത്രകളുടെ കൂട്ടുകാരിയുടെ
ഏകാന്തമായ അന്ത്യ യാത്ര...........................

No comments:

Post a Comment