Monday, July 18, 2011

bhiksha

ജീവിതം മുഴുവന്‍
തന്ന പകലിനോട്
ഒരു നിമിഷത്തെ പ്രകാശം
തരാന്‍ യാചിക്കേണ്ടി വന്നവള്‍
പ്രണയത്തിന്റെ പച്ചപ്പില്‍ നിന്നും
വിരഹത്തിന്റെ മരുഭൂമിയിലേക്ക്
ആട്ടിപ്പായിക്ക പെട്ടവള്‍
എന്റെ പ്രകാശം എന്റെ ശ്വാസം
എന്റെ ജീവന്‍ , എന്റെ ആശ്വാസം
എന്ന് പരിതപിക്കാന്‍ മാത്രം
വിധിയായവള്‍
അവളുടെ നേരെ ക്രൂരമായ പിച്ചിചീന്തലിനു
വാ പിളര്‍ത്തിയടുക്കുന്നവര്‍
പ്രണയത്തെ കൊന്നു ഗംഗയിലോഴുക്കാന്‍
ആര്ത്തട്ടഹസിക്കുന്നോര്‍
കാരണം ഗംഗയ്ക്ക് വേണ്ടത്
പാതി വെന്ത ശവങ്ങള്‍ മാത്രം

1 comment:

  1. കേഴുക എന്‍ നാടെ ഈ വിധ ദുരിതങ്ങള്‍ ഒക്കെ നിങ്ങുമെന്നുകരുതുകില്‍ ഏറുന്നു ദുരന്തമേ
    കമ്പേല്‍ തുണിച്ചുട്ടിയാലും കരുത്തു കാണിക്കാതെ അടങ്ങില്ല ചിലര്‍തന്‍ ഞരമ്പ്
    രോഗങ്ങള്‍ക്ക് ശമാനമില്ലല്ലോ
    ശ്വാന പുച്ഛം കണക്കെ നിവരില്ല ഇവര്‍ തന്‍ രോഗങ്ങളൊക്കെ ,
    തീരാ ശാപങ്ങള്‍ മാറുവാന്‍ ശിക്ഷാ നടപടികള്‍ ശക്തമാകണം ,അഴിമതി അകലണം
    എങ്കിലേ അറുതി വരുകയുള്ളു ,അതിനായി മാറണം
    ചട്ടങ്ങളൊക്കെ കാലാകാലങ്ങളായി വിപ്ലവമല്ലാത്ത ശാന്തമായ സമീപനത്തിലുടെ
    എന്ത് വന്നാലും സമ്പത്തിന്റെ മറവില്‍ മനുഷ്യന്‍ മനുഷ്യനെ മറന്നു
    പകുതി വെന്ത ശരിരങ്ങള്‍ ഗംഗയില്‍ ഒഴുക്കുന്നു ഇത് സത്യം തന്നെ
    നല്ല കവിത ഇനിയും എഴുത്ത് തുടരട്ടെ

    ReplyDelete