Tuesday, May 1, 2012വളര്‍ത്തു മത്സ്യങ്ങള്‍ 
കണ്മുന്നിലെ  ചില്ല് പേടകത്തില്‍ 
ഇണ മത്സ്യങ്ങള്‍ 
എന്നും തേടുന്നത് ഒഴുക്കുള്ള 
പുഴയെയാണ് ....

കുപ്പിക്കുള്ളിലെ വെള്ളം മാറ്റവും
ചിതറിവീഴുന്ന ആഹാര കണങ്ങളും 
ആയുസ് നില നിര്‍ത്തുമ്പോഴും 
ഒഴുക്ക് വെള്ളത്തിന്റെ  
കലപിലകള്‍ക്കായി  അവര്‍ 
മുങ്ങിപൊങ്ങി വന്നുകൊണ്ടേയിരുന്നു 

നിങ്ങളിലേക്ക്  എന്റെ കൈകള്‍ വരുന്നുണ്ട് 
പക്ഷെ
 ജീവിതം ചില്ലിട്ടു നില്‍ക്കുന്ന എനിക്ക് 
എവിടെയാണ് നിങ്ങളെ ഒഴുക്കി വിടാനാകുക .No comments:

Post a Comment